ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫിസിന്​ സമീപമിറങ്ങിയ ഒറ്റയാൻ

വടാട്ടുപാറ റോഡിൽ ഒറ്റയാൻ; പടിപ്പാറയിൽ കൃഷി നശിപ്പിച്ചു

കോതമംഗലം: വടാട്ടുപാറ റോഡിൽ ഒറ്റയാൻ ഇറങ്ങുന്നു. ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിൽ. ഭൂതത്താൻകെട്ട്^വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫിസിന്​ സമീപമാണ് സ്ഥിരമായി ഇറങ്ങുന്നത്. തുണ്ടം വനത്തിൽനിന്ന്​ റോഡിന് സമീപത്തേക്ക് ഇറങ്ങുന്ന കാട്ടാന ഏറെ സമയം റോഡിലും സമീപത്തുമായി തങ്ങുന്നതാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്.

വൈകുന്നേരങ്ങളിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നത് പതിവുകാഴ്ചയാണ്. ഒറ്റയാ​െൻറ സാന്നിധ്യമേറിയതോടെ വടാട്ടുപാറയിലേക്കുള്ള നാട്ടുകാരും ഇടമലയാർ പദ്ധതി പ്രദേശത്തേക്കുള്ള വൈദ്യുതി ബോർഡ് ജീവനക്കാരും ഏറെ ഭയത്തോടെയാണ് ഇതുവഴി വാഹനങ്ങളിൽ കടന്നുപോകുന്നത്.

റോഡരികിൽ എത്തുന്ന ഒറ്റയാൻ ഏറെ നേരം തങ്ങുന്നതിനാൽ വാഹനങ്ങൾ നിർത്തിയിടാറാണ്​ പതിവ്​. പിന്നീട്​ വനപാലകർ എത്തി ആനയെ തുരത്തിശേഷം വേണം കടന്നുപോകാൻ.

പടിപ്പാറയിൽ കൃഷി നശിപ്പിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാംപാറ പടിപ്പാറയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രി കാട്ടാനക്കൂട്ടം താമരുകുടിയിൽ ഷാജിയുടെ 500 ചുവട് കപ്പ, ഏത്തവാഴ എന്നിവയും പള്ളത്തുപാറ പി.എം. മൈതീ​െൻറ റബർ മരങ്ങളും പൈനാപ്പിൾ കൃഷിയും നശിപ്പിച്ചു.

ലക്ഷങ്ങളുടെ നഷ്​ടമാണ് കർഷകർക്കുണ്ടായത്. ഷാജി ബാങ്ക് വായ്പയെടുത്താണ്​ കൃഷിയിറക്കിയത്. കാട്ടാനകളെ തടയുന്നതിന്​ വൈദ്യുതിവേലി ഉണ്ടെങ്കിലും ഇവ ഫലപ്രദമല്ല. കാട്ടാന ശല്യം പതിവായതോടെ നാട്ടുകാർ ഭീതിയോടെയാണ്​ കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.