?????????? ?.???. ??????

ബാരിക്കേഡ്​​ മറികടന്നത്​ ചോദ്യം ചെയ്​തു; കൗൺസിലർ എ.ബി. സാബുവിന്​ മർദനം

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ ജോ​ലി ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ബാ​രി​ക്കേ​ഡ്​ മ​റി​ക​ട​ന്ന് എ​ത്തി​യ മി​നി​ലോ​റി ഡ്രൈ​വ​റു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ക്ക് പ​രി​ക്ക്. മു​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ എ.​ബി. സാ​ബു​വി​നാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. സ്​​ക്രൂ​ഡ്രൈ​വ​ർ​കൊ​ണ്ടു​ള്ള ഇ​ടി​യി​ൽ വ​ല​തു​ക​വി​ളി​ന്​ സാ​ര​മാ​യി പ​രി​ക്കേ​റ്റു. 

മി​നി​ലോ​റി ഡ്രൈ​വ​ര്‍ നെ​ട്ടൂ​ര്‍ കു​ഴി​വേ​ലി​പ്പ​റ​മ്പി​ല്‍ അ​ന്‍സാ​റി​നെ (28) മ​ര​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ തൈ​ക്കൂ​ടം പ​ള്ളി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ്​ സം​ഭ​വം. പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ബാ​രി​ക്കേ​ഡ്​ സ്ഥാ​പി​ച്ച്​ നി​യ​ന്ത്രി​ച്ചി​രു​ന്നു. ഇ​ത്​ മ​റി​ക​ട​ന്നു​വ​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് മി​നി​ലോ​റി ഡ്രൈ​വ​റെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. 

വ​ല​തു​ക​വി​​ളി​െൻറ ഭാ​ഗ​ത്ത്​ പ​രി​ക്കേ​റ്റ സാ​ബു​വി​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മാ​ന്ത​ര​മാ​യ ഓ​ട അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യാ​ണ്​ റോ​ഡ് അ​ട​ച്ച​ത്. ഈ ​സ​മ​യം വാ​ഹ​ന​വു​മാ​യി വ​ന്ന അ​ന്‍സാ​ര്‍ വ​ണ്ടി നി​ര്‍ത്തി​യ ശേ​ഷം ബാ​രി​ക്കേ​ഡ് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ഹോ​ണ്‍ മു​ഴ​ക്കി. 

ഏ​റെ​നേ​രം ക​ഴി​ഞ്ഞും ബാ​രി​ക്കേ​ഡ് മാ​റ്റാ​ത്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍നി​ന്നി​റ​ങ്ങി സ്വ​യം മാ​റ്റി വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. റോ​ഡി​ല്‍ കാ​ന​യു​ടെ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ര്‍ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റ്റാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി.

ഇ​തു​ക​ണ്ട കൗ​ണ്‍സി​ല​ര്‍ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​തോ​ടെ കെ.​എം.​ആ​ർ.​എ​ല്ലി​​െൻറ ജോ​ലി​ക്കാ​രും നാ​ട്ടു​കാ​രും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടു. ഇ​യാ​ൾ ക​ട​ക്കാ​ൻ ശ്ര​മി​െ​ച്ച​ങ്കി​ലും ത​ട​ഞ്ഞു​വെ​ച്ച്​ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - kochi corporation Councillor AB Sabu Attacked -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.