മാണിക്കമംഗലത്തെ പച്ചക്കറി കടയിലെ വാഴക്കുല
Posted On
date_range Updated On
date_range ഒറ്റപ്പടല കായയിൽ കൗതുക വാഴക്കുല
കാലടി: പൂർണ വളർച്ചയെത്തിയ ഏത്തവാഴക്കുലയിലുള്ളത് ഒറ്റപ്പടല കായ. പച്ചക്കറിക്കടക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന കായക്കുലക്ക് ആളുകൾ വില പറഞ്ഞെങ്കിലും കടക്കാരൻ വിൽക്കാൻ തയാറായില്ല.
ഏഴ് നീളമുള്ള കായകളാണ്. ഓരോ കായ്ക്കും ഒന്നരയടി നീളവും തൂക്കം ഒരു കിലോയ്ക്ക് അടുത്തും വരും. ഏഴ് ഏത്ത കായകളിൽ ഒന്നിന് പൊട്ട് വീണിട്ടുണ്ട്. മാണിക്കമംഗലത്തെ പ്രജീഷ് സഹോദരങ്ങളുടെ പച്ചക്കറിക്കടയിലാണുള്ളത്. ജോസ് എന്ന കർഷകെൻറ പുരയിടത്തിൽ നിന്നാണ് ഈ അപൂർവ കായക്കുല കടയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.