ത​ങ്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്കൂ​ട്ട​ർ

ട്രക്കിനടിയിൽപെട്ട സ്കൂട്ടറിൽനിന്ന് ദമ്പതികൾ രക്ഷപ്പെട്ടു

തൃ​ക്ക​രി​പ്പൂ​ർ: ട്ര​ക്കി​ന​ടി​യി​ൽ​പെ​ട്ട ദ​മ്പ​തി​മാ​ർ നി​സ്സാര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യം​മു​ക്കി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ ജ​നാ​ർ​ദ​ന​ൻ, ഭാ​ര്യ രാ​ഗി​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദ​മ്പ​തി​ക​ൾ ത​ങ്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബൈ​പാ​സി​ൽ​നി​ന്ന് കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദ​മ്പ​തി​മാ​ർ റോ​ഡി​ൽ തെ​റി​ച്ചു വി​ഴു​ക​യും സ്‌​കൂ​ട്ട​ർ ട്ര​ക്കി​ന്റെ അ​ടി​യി​ൽ​പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​യ്യ​ന്നൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - The couple escaped from the scooter under the truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.