ഹാ​ഫി​ദ്

ഹ​ബീ​ബു​ല്ല

ഈജിപ്തിലെ അൽഅസ്ഹർ വാഴ്സിറ്റിയിൽ മലയാളിക്ക് ഒന്നാംറാങ്ക്

തൃ​ക്ക​രി​പ്പൂ​ർ: ദേ​ശാ​ന്ത​ര ത​ല​ത്തി​ൽ ഇ​സ്‌​ലാ​മി​ക പ​ഠ​ന​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഈ​ജി​പ്തി​ലെ അ​ൽ അ​സ്ഹ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​ക്ക് ഒ​ന്നാം റാ​ങ്ക്.

മ​ണി​യ​നോ​ടി​യി​ലെ ഹാ​ഫി​ദ് ഹ​ബീ​ബു​ല്ല അ​ൽ അ​സ്ന​വി അ​ൽ അ​സ്ഹ​രി​യാ​ണ് ഇ​സ്‌​ലാ​മി​ക് സ​യ​ൻ​സി​ൽ(​ഹ​ദീ​സ് വി​ഭാ​ഗം) ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. അ​ൽ അ​സ്ഹ​റി​ൽ പി.​ജി​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ടി​യാ​ണ് ഹ​ബീ​ബു​ല്ല.

തൃ​ക്ക​രി​പ്പൂ​ർ മു​ജ​മ്മ​ഉ​ൽ ഇ​സ്‌​ലാ​മി​യി​ൽ 11 വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. ദ​ർ​സ് പ​ഠ​ന​വേ​ള​യി​ൽ​ത​ന്നെ വി​ശു​ദ്ധ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യി​രു​ന്നു.

അ​തി​നി​ട​യി​ൽ ത​ന്നെ ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. പി​താ​വ് സ്വാ​ലി​ഹ് സ​അ​ദി​യും ഗു​രു​നാ​ഥ​ൻ ത്വ​യ്യി​ബു​ൽ ബു​ഖാ​രി ത​ങ്ങ​ളു​മ​ാണ് നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഹ​ബീ​ബു​ല്ല പ​റ​യു​ന്നു. 

Tags:    
News Summary - Malayali ranked first in Egypt's Al-Azhar University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.