ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു

കാസർകോട്: തെറ്റായ ദിശയിൽ ദേശീയപാതയിലെ പ്രധാന പാതയിലൂടെ സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു. കാസർകോട് കുമ്പളയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ആരിക്കാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്. എതിർദിശയിൽനിന്ന് വന്ന സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നേർക്കുനേർ കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ സുരക്ഷാഭിത്തിയിലിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരനും പരിക്കേറ്റു.

ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Tags:    
News Summary - Man dies after being hit by car on scooter at Kumbla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.