പിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: കാറിൽനിന്ന് എം.ഡി.എം.എയുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വീട് റെയ്ഡ് ചെയ്ത പൊലീസ് എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവാവിനെതിരെ കേസെടുത്തു. പാലക്കുന്ന് കെ.എസ്.ടി.പി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം രാത്രി 0. 95 ഗ്രാം എം.ഡി.എം എ പിടികൂടിയത്.
കോട്ടിക്കുളത്തെ ഇൻതിസാൻ (25), ചിത്താരി മുക്കൂട് കാരക്കുന്നിലെ എം.കെ. ഷറഫുദ്ദീൻ (27), കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്തെ എം.എ. മുഹമ്മദ് ആരിഫ് (24), താഴെ കളനാട്ടെ അബ്ദുൾ മുനവ്വർ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ എം. സതീശൻ, ജൂനിയർ എസ്.ഐ എം. മനു കൃഷ്ണൻ, സീനിയർ സിവിൽ ഓഫിസർ സരീഷ് സിവിൽ ഓഫിസർമാരായ ദിലീപ്, ജിജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മയക്ക് മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിൽ തിരുവക്കോളിയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ടി.എ. ആസിഫിനെതിരെ (34) മയക്ക്മരുന്ന് ഉപയോഗിച്ചതിന് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ച ഗ്ലാസ് ട്യൂബ് അടക്കം കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.