ജംഷീർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഓട്ടോയിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവിയിലെ ഓട്ടോ ഡ്രൈവർ കല്ലൂരാവി കുഞ്ഞിപ്പുരയിൽ കെ. ജംഷീറാണ് (30) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ചേറ്റുകുണ്ടിൽ തട്ടുകടക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽനിന്നുമാണ് എം.ഡി.എം.എ പിടികൂടിയത്. 0.670 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ബേക്കൽ എസ്.ഐ എം. സവ്യസാചി, പ്രബേഷനറി എസ്.ഐമാരായ എം.എൻ. മനുകൃഷ്ണൻ, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ ഓഫിസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.