Posted On
date_range Updated On
date_range യുവാവിന് മർദനം; മൂന്നുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കാറിന്റെ പാർക്ക് ലൈറ്റ് ഓഫ് ചെയ്യാത്ത വിരോധത്തിന് യുവാവിനെ കാറിൽനിന്ന് റോഡിലേക്ക് വലിച്ചിട്ട് മർദിച്ചു. കഴിഞ്ഞദിവസം വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിന് മുൻവശത്തുവെച്ചാണ് സംഭവം. അജാനൂർ കണിയാംകുണ്ട് കനത്താടൻ ഹൗസിൽ കെ.വി. അനൂപിനെയാണ്(34) മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജാനൂരിലെ പ്രശാന്ത്, അടോട്ടെ വിപിൻ, അജാനൂരിലെ ശ്രീനാഥ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
അനൂപിനെ കാറിൽനിന്ന് വലിച്ചിട്ടശേഷം കൈകൊണ്ട് അടിച്ചും ഫൈബർ കസേരകൊണ്ട് തലക്കടിച്ചും പരിക്കേൽപിക്കുകയായിരുന്നു. ഇരുകൈകളും പിന്നിൽനിന്ന് കൂട്ടിപ്പിടിച്ച ശേഷമാണ് മർദനമെന്ന് പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.