ട്യൂ​ഷ​ൻ സെ​ന്റ​ർ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്.​എ​ഫ് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച്‌ പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ം; ട്യൂഷൻ സെന്ററിലേക്ക് മാർച്ച്‌

കാ​ഞ്ഞ​ങ്ങാ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ട്യൂ​ഷ​ൻ സെ​ന്റ​ർ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്.​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. സം​സ്‌​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ആ​റ​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ജം​ഷീ​ദ് ചി​ത്താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​ഐ കെ.​പി. ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, മാ​ർ​ച്ച് ട്യൂ​ഷ​ൻ സെ​ന്റ​റി​ന്റെ മു​ന്നി​ൽ ത​ട​ഞ്ഞ​തോ​ടെ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. റം​ഷീ​ദ് തോ​യ​മ്മ​ൽ, ന​ദീ​ർ കൊ​ത്തി​ക്ക​ൽ, റ​മീ​സ് ആ​റ​ങ്ങാ​ടി, ഇ​ഖ്ബാ​ൽ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

News Summary - Unnatural torture; March to Tuition Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.