Posted On
date_range Updated On
date_range കുതിരവണ്ടി ദേഹത്ത് കയറി രണ്ട് വയസ്സുകാരന് പരിക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടിയുടെ ചക്രം തലയിൽ കയറി രണ്ട് വയസ്സുകാരന് ഗുരുതര പരിക്കേറ്റു. ബേക്കൽ ഹദ്ദാദ് നഗറിലെ മഗ്സി സിറയുടെ മകൻ മുഹമ്മദ് ഷാസിലിനാണ് പരിക്കേറ്റത്. തലക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം.
അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ നടന്ന കെൻസ ഹാളിനു മുന്നിലാണ് അപകടം. കുതിരവണ്ടി നിയന്ത്രണം വിട്ട് ഓടുന്ന സമയം കുതിരവണ്ടിക്കാരൻ ഉണ്ടായിരുന്നു. ഇയാളുടെ പേരിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.