പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മലഞ്ചരക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ള​രി​ക്കു​ണ്ട് ചു​ള്ളി​യി​ല്‍നി​ന്നും 69കി​ലോ അ​ട​ക്ക​യും റ​ബ​ര്‍ ഷീ​റ്റും മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ട്​ പേ​രെ വെ​ള്ള​രി​ക്കു​ണ്ട് സി.​ഐ എം.​വി. ഷി​ജു അ​റ​സ്റ്റ് ചെ​യ്തു. ഈ ​മാ​സം ര​ണ്ട്​ ചു​ള്ളി​യി​ലെ ആ​ന​മ​ഞ്ഞ​ളി​ൽ മെ​ൽ​ബ​ൺ സെ​ബാ​സ്റ്റ്യ​ന്റെ ഗോ​ഡൗ​ണി​ല്‍നി​ന്നാ​ണ് അ​ട​ക്ക മോ​ഷ​ണം പോ​യ​ത്.

പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ലോം കൊ​ടി​യം​ങ്കു​ണ്ടി​ലെ നി​തീ​ഷ് ജോ​ണ്‍, പ​ള്ളി​ക്ക​ര ഇ​ല്യാ​സ് ന​ഗ​റി​ലെ ബു​ര്‍ഹാ​നു​ദ്ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 69 കി​ലോ അ​ട​ക്ക കു​ണ്ടം​കു​ഴി​യി​ല്‍ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ ഇ​വ​ർ വി​ൽ​പന ന​ട​ത്തി. പ്ര​തി​ക​ളു​മാ​യി ഈ ​സ്ഥാ​പ​ന​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി 69കി​ലോ അ​ട​ക്ക ക​ണ്ടെ​ത്തി. റ​ബ​ര്‍ വി​ല്‍പ​ന ന​ട​ത്തി​യ​ത് പെ​രി​യ​യി​ലെ​ന്നാ​ണ് പ്ര​തി​ക​ള്‍ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

Tags:    
News Summary - Two people were arrested for stealing goods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.