Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവ് പിടിച്ചു; ഒരാൾ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: വീട്ടിൽ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. പള്ളിക്കര ചെറക്കാപ്പാറ രാരപ്പനുക്കത്തെ അസ്ഹറുദ്ദീന്റെ (22) വീട്ടിൽനിന്നാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെയും എസ്.ഐ എം. രജിനീഷിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് കഞ്ചാവ് പിടികൂടിയത്.
മറ്റൊരു പ്രതി കുണിയ സ്വദേശി നാസർ (22) ഒളിവിലാണ്. നാസറിനെിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കഞ്ചാവുശേഖരം കണ്ടെത്തിയത്. അലമാരക്കു മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.