Posted On
date_range Updated On
date_range ആലത്തുംപാറയിൽ വൻ തീപിടിത്തം; രണ്ടര ഏക്കർ സ്ഥലം കത്തിനശിച്ചു
കാഞ്ഞങ്ങാട്: ബേഡകം കുറ്റിക്കോൽ ആലത്തുംപാറയിൽ വൻ തീപിടിത്തം. രണ്ടര ഏക്കർ സ്ഥലം കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്.
ആർമി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. പുല്ലും കാടുകളും കത്തിനശിച്ചു. കാര്യമായ നാശമില്ല. കുറ്റിക്കോലിൽനിന്ന് രക്ഷാസേനയെത്തി തീയണച്ചു. തീയണക്കാൻ നാട്ടുകാരും സഹായിച്ചു.
റോഡിനോടു ചേർന്നുള്ള സ്ഥലത്താണ് തീ ആളിപ്പടർന്നത്. വൈദ്യുതി ലൈനിൽനിന്ന് ഷോർട്ട് സർക്യൂട്ടായി തീപിടിച്ചതായാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.