Posted On
date_range Updated On
date_range പച്ചക്കറിക്കടയിൽ മോഷണം; പ്രതികൾ കാമറയിൽ കുടുങ്ങി
കാഞ്ഞങ്ങാട്: പച്ചക്കറിക്കടയുടെ പൂട്ട് മുറിച്ചുമാറ്റി മോഷണം നടത്തിയ രണ്ട് പ്രതികൾ സി.സി.ടി.വി കാമറയിൽ കുടുങ്ങി. പാലക്കുന്നിലെ ഐ.വൈ. പച്ചക്കറിക്കടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കടയുടെ മുൻവശത്തെ പൂട്ട് മുറിച്ച് മോഷ്ടാക്കൾ അകത്തു കയറിയതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചു. 500 രൂപയും 5000 രൂപ വിലയുള്ള സ്മാർട്ട് വാച്ചും മോഷണം പോയിരുന്നു. ഉദുമ പടിഞ്ഞാറിലെ എൻ.കെ. സന്തോഷ് കുമാറിന്റേതാണ് കട. ബേക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.