മഞ്ജിഷ
Posted On
date_range Updated On
date_range കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി
കാഞ്ഞങ്ങാട്: 22കാരിയായ മഞ്ജിഷ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മഡിയൻ ഡിവിഷനിലേക്കാണ് എൽ.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. നെഹ്റു കോളജിൽ യു.യു.സിയായയും ഉദുമ കോളജിൽ വൈസ് പെയർപേഴ്സനായും മത്സരിച്ച എസ്.എഫ്ഐക്കാരിക്ക് മത്സരമൊന്നും പുത്തരിയല്ല. മൂന്നു പ്രാവശ്യവും ജയിച്ചിട്ടുണ്ട്. ചെറിയൊരു പ്രായത്തിൽ പാർട്ടി നൽകിയ ഉത്തരവാദിത്തം വലിയ രീതിയിലാണ് കാണുന്നത്.
ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദമുണ്ട്. മഞ്ജിഷ മഡിയനിലാണ് താമസം. യുവജനങ്ങൾക്കും സ്ത്രീകൾക്കും മറ്റ് വിഭാഗങ്ങൾക്കും വേണ്ടി സർക്കാർ ചെയ്യുന്ന പ്രവൃത്തി ഡിവിഷനിലേക്കും കൊണ്ടുവരാനുള്ള ഇടപെടൽ ജയിച്ചാൽ ചെയ്യുമെന്നാണ് മഞ്ജിഷ പറയുന്നത്. ബാലസംഘം ജില്ല ജോ. സെക്രട്ടറിയും എസ്.എഫ്.ഐ കാഞ്ഞങ്ങാട് എരിയ പ്രസിഡന്റുമാണ് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായ മഞ്ജിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.