ഗനീഷ്
Posted On
date_range Updated On
date_range യുവാവ് ട്രെയിനിൽനിന്ന് വീണുമരിച്ചു
കാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് ട്രെയിനിൽനിന്ന് വീണുമരിച്ചു. തായന്നൂർ ചെരളത്തെ സി.വി. ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ പാളത്തിൽ വീണുമരിച്ചത്. നേരത്തെ മുംബൈയിൽ വെൽഡിങ് ജോലിചെയ്യുകയായിരുന്ന ഗനീഷ് കോവിഡിനെ തുടർന്ന് നാട്ടിൽ എത്തിയതായിരുന്നു. തിരിച്ച് പോകുന്നതിനിടെ ട്രെയിനിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. പരേതനായ ഗോപാലെൻറയും ചാപ്പയിൽ നന്ദിനിയുടെ മകനാണ്. ഭാര്യ: ആരതി. മകൾ: പെന്നൂസ് (മൂന്ന്). സഹോദരങ്ങൾ: വിനീഷ്, അശ്വിൻ, വിശ്വൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.