ആഷിൽ ബിജു
Posted On
date_range Updated On
date_range റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു - സ്മിത ദമ്പതികളുടെ മകൻ ആഷിൽ ബിജുവാണ് (12) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടം. റോഡിന് സമീപത്തെ വാടക വീട്ടിൽനിന്ന് റോഡ് മുറിച്ചുകടക്കവെ കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വന്ന ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് അതേ ഭാഗത്ത് നിന്നും വന്ന ഗുഡ്സ് ഓട്ടോ കയറുകയായിരുന്നു. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആഷിൽ. സഹോദരൻ: ആൽജിൻ ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.