മരക്കാപ്പ് കടപ്പുറത്ത് കരക്കടിഞ്ഞ ഡോൾഫിന്റെ ജഡം
Posted On
date_range Updated On
date_range ഡോൾഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു
കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്ത് ഡോൾഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് കരക്കടിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടത്. ഏഴടി നീളം വരും. ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പെ കടലിൽ അപകടത്തിൽപെട്ട് ചത്ത ഡോൾഫിന്റെ ജഡമാണെന്ന് കരുതുന്നു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ബാബു, ശരത്ത് മരക്കാപ്പ് കടപ്പുറമുൾപ്പെടെ സ്ഥലത്തെത്തി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ആഴ്ചകൾക്കു മുമ്പ് ഒഴിഞ്ഞ വളപ്പിലും ഡോൾഫിന്റെ ജഡം കരക്കടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.