Posted On
date_range Updated On
date_range മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു
കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉടമസ്ഥന് പൊള്ളലേറ്റു. പരപ്പ പള്ളത്ത്മലയിലെ ഇ.വി. രവീന്ദ്രന്റെ (53) ടച്ച് മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹത്തിന്റെ വലത് കൈക്ക് പൊള്ളലേറ്റു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. എണ്ണപ്പലഹാര കച്ചവടക്കാരനായ രവീന്ദ്രൻ പലഹാരം കൊണ്ടുപോകാൻ ഓട്ടോ വിളിക്കുന്നതിനാണ് ഫോൺ എടുത്തത്. പെട്ടെന്ന് പുക ഉയരുന്നതുകണ്ട് നിലത്തിടുകയും ഇതേസമയം തീ പിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. വിദേശത്ത് നിന്നും അടുത്തിടെ ബന്ധു കൊടുത്തുവിട്ട 15000 രൂപയോളം വിലയുള്ള പുതിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.