കൃഷ്ണൻ
Posted On
date_range Updated On
date_range 13കാരനെ പീഡിപ്പിച്ചയാൾക്ക് 14 വർഷം തടവ്
കാഞ്ഞങ്ങാട്: 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ 14 വർഷം തടവിന് ശിക്ഷിച്ചു. പനയാൽ എച്ച്. കൃഷ്ണനെയാണ് (46) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി 14 വർഷം സാധാരണ തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം.
2018 ഡിസംബറിലാണ് സംഭവം. ആൺകുട്ടിയെ വീടിനുസമീപത്തുള്ള കപ്പണ കുഴിയിലേക്ക് വലിച്ചുകൊണ്ടുപോയി അതിക്രമം നടത്തിയതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.