Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാമിൽ കമന്റിട്ട വിദ്യാർഥിക്കു നേരെ ആക്രമണം; ഏഴു പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട് : മുൻ സീനിയർ വിദ്യാർഥിയുടെ പോസ്റ്റിന് ഇൻസ്റ്റഗ്രാമിൽ കമന്റിട്ട വിദ്യാർഥിക്ക് നേരെ അക്രമം. ഏഴ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പെരിയ റോഡരികിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അക്രമം. കാറഡുക്ക ചെന്നങ്കോടിലെ മുഹമ്മദ് ഇബ്രാഹീമിന്(20) നേരെയാണ് അക്രമം.
വിദ്യാർഥിയെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമൈർ, അക്ഷയ്, റിസ്വാൻ, ഫർസീൻ, തൻസീർ, അഫ്സൽ, ഷഹീൻ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സ്റ്റീൽ വള കൊണ്ട് മുഖത്തടിച്ചും പുറത്തും നെഞ്ചിനും ഇടിച്ചും പരിക്കേൽപ്പിച്ചതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.