Posted On
date_range Updated On
date_range രാത്രി വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട്: രാത്രി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മാനഭംഗപ്പെടുത്തിയ ആൾ അറസ്റ്റിൽ. വായ് പൊത്തിപ്പിടിച്ച് കഴുത്തിന് പിടിച്ച് പരിക്കേൽപിക്കുകയും തടയാൻച്ചെന്ന ഭർത്താവിനെ മാരകായുധംകൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി തായന്നൂർ ചെരളത്താണ് സംഭവം. 37കാരിയെയാണ് ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കിനാനൂർ കിളിയളത്തെ വിജേഷിനെതിരെ (36) അമ്പലത്തറ പൊലീസ് കേസെടുത്തു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മാനഹാനി, ആക്രമിച്ച് പരിക്കേൽപിച്ചതിന് ഉൾപ്പെടെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.