Posted On
date_range Updated On
date_range 11കാരിക്കെതിരെ അതിക്രമം; പോക്സോ കേസെടുത്തു
കാഞ്ഞങ്ങാട്: 11കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രവാസിയായ 60കാരനെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കുശാൽനഗറിനടുത്ത് താമസിക്കുന്ന വ്യക്തിക്കെതിരെയാണ് കേസ്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനെത്തിയപ്പോഴാണ് സംഭവമെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതായും കൈയിൽ ഇടിച്ച് പരിക്കേൽപിച്ചതായുമാണ് പരാതി. മാതാവാണ് പരാതി നൽകിയത്. കുട്ടിയിൽനിന്ന് മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.