മാവുങ്കാൽ ദേശീയപാത മേൽപാലത്തിൽ ടാറിളകി കമ്പി പുറത്തായ നിലയിൽ
Posted On
date_range Updated On
date_range ദേശീയപാത; മാസത്തിനിടെ മേൽപാലത്തിന്റെ ടാറിളകി കമ്പി പുറത്ത്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ മാവുങ്കാൽ മേൽപാലത്തിൽ പണി പൂർത്തിയായി മാസത്തിനുള്ളിൽ കമ്പി പുറത്ത്. വ്യാഴാഴ്ച രാവിലെയാണ് പാലത്തിന്റെ മധ്യഭാഗത്തായി മീറ്ററുകളോളം ടാർ അടർന്ന് കമ്പികൾ പുറത്തേക്ക് കാണുന്ന നിലയിൽ ഇളകിയതായി യാത്രക്കാർ കണ്ടത്. ആദ്യ മഴയിൽതന്നെ മേൽപാലത്തിൽ തകരാർ കണ്ടത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കി. വിള്ളലുണ്ടാകുമോ എന്ന ഭീതിയിലാണിവർ.
നിലവിൽ പാലത്തിന് ചോർച്ചയില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ടു മാസമായി പണി പൂർത്തിയായ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ദേശീയപാത തകർന്ന കല്യാൺ റോഡിൽനിന്ന് 200 മീറ്റർ അകലെയാണ് മാവുങ്കാൽ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.