Posted On
date_range Updated On
date_range എം.ഡി.എം.എ: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതി ഉപയോഗിച്ചുവരുന്ന കിടപ്പുമുറിയോട് ചേർന്നുള്ള ശുചിമുറിയിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എം.ഡി.എം.എ ഹോസ്ദുർഗ് പൊലീസ് പിടിച്ചെടുത്തു. മുറിയനാവിയിലെ ഷാജഹാനാണ് (41) അറസ്റ്റിലായത്. ആറുമാസം മുമ്പ് പ്രതിയെ പൊലീസ് മയക്കു മരുന്നുമായി പിടികൂടിയിരുന്നു.
റിമാൻഡിൽ കഴിഞ്ഞ പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് റെയിഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.