ജോസഫ്
Posted On
date_range Updated On
date_range പൊലീസിനെ വട്ടംകറക്കിയ മദ്യക്കടത്തുകാരൻ പിടിയിൽ
കാഞ്ഞങ്ങാട്: കർണാടക നിർമിത വിദേശമദ്യം കടത്തി പൊലീസിനെ വട്ടംകറക്കിയ പ്രതിയെ പിടികൂടി. വ്യാഴാഴ്ച രാവിലെ രാജപുരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.കെ. കൃഷ്ണന്റെ നേതൃത്വത്തിൽ പനത്തടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച പിക്അപ്പും 14 ബോട്ടിൽ കർണാടക വിദേശമദ്യവുമാണ് പിടിച്ചത്. പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്.
ജോസഫ് മദ്യം കടത്തുന്നതായി പൊലീസിന് നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. സംഘത്തിൽ ഇൻസ്‌പെക്ടർക്കു പുറമെ എസ്.ഐ രഘുനാഥൻ, എ.എസ്.ഐ ചന്ദ്രൻ, പൊലീസുകാരായ സനോജ്, ഷാജൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.