ആഷിക്
Posted On
date_range Updated On
date_range യുവാവിനെതിരെ കാപ്പ ചുമത്തി
കാഞ്ഞങ്ങാട്: കവർച്ച, മയക്കുമരുന്ന് വിതരണം, പിടിച്ചുപറി, അക്രമം തുടങ്ങി പത്തിലേറെ കേസുകളുള്ള യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി മുഹമ്മദ് ആഷിക്കിനെതിരെയാണ് (26) കാപ്പ ചുമത്തിയത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാസർകോട്, കണ്ണൂർ ജില്ലകളിലായി 11 കേസുകളിൽ പ്രതിയാണ് ആഷിക്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.