യുവതി ഒളിച്ചോടി; പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
കാഞ്ഞങ്ങാട്: യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പിൽ ജീവനൊടുക്കി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) ശനിയാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി കാണാതായിരുന്നു. ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ പരാതിയും നല്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനോട്, കാമുകനോടൊപ്പം കഴിയാനുള്ള ആഗ്രഹം അറിയിച്ചു. തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്.
പരേതനായ രാമന്റെയും കല്യാണിയുടെയും മകനാണ്. മക്കൾ: വിശ്വജിത്ത്, വിശ്വശ്രീ.സഹോദരി: മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.