Posted On
date_range Updated On
date_range ഹെൽമറ്റിൽ പാമ്പ്; വീട്ടമ്മക്ക് കടിയേറ്റു
കാഞ്ഞങ്ങാട്: ഹെൽമറ്റിനുള്ളിൽ കയറിക്കൂടിയ പാമ്പ് വീട്ടമ്മയെ കടിച്ചു. ബേക്കൽ കളനാട്ടെ ഷാഫിയുടെ ഭാര്യ മുംതാസിനെയാണ് (35) കടിയേറ്റത്. ബുധനാഴ്ച രാവിലെ സ്വന്തം വീട്ടിൽവെച്ചാണ് യുവതിയെ പാമ്പ് കടിച്ചത്. വീടിന്റെ ഉമ്മറത്ത് സൂക്ഷിച്ച ഹെൽമറ്റിനുള്ളിലാണ് പാമ്പ് കയറിയത്. ഹയർസെക്കൻഡറി വിദ്യാർഥിയായ മകന്റേതാണ് ഹെൽമറ്റ്.
ജോലിക്ക് പോവുകയായിരുന്ന പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിന് മകന് ഹെൽമറ്റെടുത്തു കൊടുക്കവെയാണ് മുംതാസിന്റെ കൈക്ക് പാമ്പ് കടിച്ചത്. സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാർ വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന് അറിയിച്ചതോടെ കുടുംബം ആശ്വാസത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.