മ​ടി​ക്കൈ വെ​ള്ളൂ​ട സോ​ളാ​ർ പാ​ർ​ക്കി​ലുണ്ടായ തീ​പി​ടി​ത്തം

സോളാർ പാർക്കിൽ തീപിടിത്തം

കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ വെ​ള്ളൂ​ട സോ​ളാ​ർ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30ഒാ​ടെ കാ​രാ​ക്കോ​ട് പ​ള്ളം ബ​സ് സ്​​റ്റോ​പ്പി​ന് സ​മീ​പം സ്ക്രാ​പ് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നി​ട​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കേ​ബി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ന​ശി​ച്ചു. സോ​ളാ​ർ പ്ലാ​ൻ​റി​ൽ​നി​ന്ന്​ 50 മീ​റ്റ​ർ അ​ക​ലെ​യാ​യി ഡി ​ബ്ലോ​ക്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ പ്ലാ​ൻ​റി‍െൻറ പ്ര​വ​ർ​ത്ത​ന​ത്തെ തീ​പി​ടി​ത്തം ബാ​ധി​ച്ചി​ല്ല. സ്ഥ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 11 കെ.​വി വൈ​ദ്യു​തി ലൈ​ൻ ത​മ്മി​ലു​ര​സി​യാ​കാം തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.

കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന്​ ര​ണ്ടു യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. നാ​ശ​ന​ഷ്​​ടം എ​ത്ര​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്ന് സി.​ഇ.​ഒ അ​ഗ​സ്​​റ്റി​ൻ തോ​മ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Fire in kasarkod solar park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.