ചന്ദ്രിക
Posted On
date_range Updated On
date_range വയോധികയെ കാണാതായതായി പരാതി
കാഞ്ഞങ്ങാട്: വയോധികയെ കാണാതായതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്ന് മാച്ചിപ്പള്ളി ചന്ദ്ര ഭവനത്തിൽ ചന്ദ്രിക (63)യെയാണ് കാണാതായത്. 18ന് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.