പ്രദീപൻ

എട്ടു വയസ്സുകാരിക്ക് പീഡനം: പ്രതിക്ക് 20 വർഷം കഠിനതടവ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ 20 വർഷം കഠിന തടവിനും 50000രൂപ പിഴക്കും ശിക്ഷിച്ചു. വലിയപറമ്പ വില്ലേജിൽ മാടക്കാലിലെ പി. പ്രദീപനെയാണ് (48) ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമം 376 എ.ബി പ്രകാരവും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവനുഭവിക്കണം. 2021 ജനുവരി എട്ടു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി കളിക്കാൻ പോയ സമയത്തായിരുന്നു പീഡനം. കുട്ടി കളിക്കുന്നതിനിടെ മാവിൽനിന്ന് ഇറങ്ങാനാവാതെ സഹായത്തിനായി ഇതുവഴി വന്ന പ്രതിയെ വിളിച്ചു.

ഇത് മുതലെടുത്തായിരുന്നു പ്രതി ലൈംഗിക അക്രമത്തിന് വിധേയമാക്കിയത്. ചന്തേര പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. പരാതിക്കാരിക്കുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു ഹാജരായി. പ്രതിക്കുവേണ്ടി ഹാജരായത് പ്രമുഖ ഹൈകോടതി അഭിഭാഷകൻ ആളൂർ ഉൾപ്പെടെയായിരുന്നു.

Tags:    
News Summary - Eight-year-old girl molested-Accused gets 20 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.