വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്ടെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച ഹോ​സ്ദു​ര്‍ഗ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യി. സി.​ഐ കെ.​പി. ഷൈ​നും സം​ഘ​വും കു​ശാ​ല്‍ ന​ഗ​റി​ല്‍ പു​ല​ര്‍ച്ച 1.20ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​യി​ല്‍ 260 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ഹോ​സ്ദു​ര്‍ഗ് ബീ​ച്ചി​ലെ കെ. ​അ​റ​ഫാ​ത്തി​നെ (30) അ​റ​സ്റ്റ് ചെ​യ്തു.

ഹോ​സ്ദു​ര്‍ഗ് എ​സ്.​ഐ കെ. ​ശ്രീ​ജേ​ഷും സം​ഘ​വും ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 2.30ന് ​മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.380 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​ര​ക്കാ​പ്പി​ലെ ശ്യാം​മോ​ഹ​ന​നെ​യും (30) അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ സു​വ​ര്‍ണ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ബേ​ഷ്, ക​മ​ല്‍കു​മാ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Drug hunting again; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.