പു​ഴ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ തോ​ക്ക്

തോക്കുകെണിയിൽനിന്ന് വെടിപൊട്ടി മരണം: തോക്ക് കണ്ടെത്തി

കാ​ഞ്ഞ​ങ്ങാ​ട്: സി.​പി.​ഐ നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ൽ തോ​ക്ക് പു​ഴ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ബേ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​രി​ച്ചേ​രി പു​ഴ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി പ​ന​യാ​ൽ ക​രി​ച്ചേ​രി​യി​ലെ ശ്രീ​ഹ​രി (28) ബേ​ക്ക​ൽ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

തോ​ക്ക് തൊ​ട്ട​ടു​ത്ത പു​ഴ​യി​ലെ​റി​ഞ്ഞെ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​ണ്. ക​രി​ച്ചേ​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​വെ​ച്ചാ​ണ് മാ​ധ​വ​ൻ ന​മ്പ്യാ​ർ​ക്കു വെ​ടി​യേ​റ്റ​ത്. ച​ക്ക പ​റി​ക്കാ​ൻ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​ന്നി​യെ പി​ടി​ക്കാ​നാ​യി ശ്രീ​ഹ​രി ഒ​ളി​പ്പി​ച്ചു സ്ഥാ​പി​ച്ച തോ​ക്കി​ൽ ത​ട്ടി വെ​ടി പൊ​ട്ടു​ക​യും വ​ല​തു​കാ​ൽ​മു​ട്ടി​ന് വെ​ടി​യേ​ൽ​ക്കു​ക​യുമായിരുന്നു.

Tags:    
News Summary - Death by gunfire: Gun found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.