Posted On
date_range Updated On
date_range മേൽപാലത്തിന് മുകളിൽ അപകടം; ബസിന്റെ താക്കോലെടുത്ത് കാർ യാത്രക്കാരൻ സ്ഥലം വിട്ടു
കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപാലത്തിന് മുകളിൽ അപകടമുണ്ടായതിനെതുടർന്ന് ബസിന്റെ താക്കോലെടുത്ത് കാർ യാത്രക്കാരൻ സ്ഥലം വിട്ടു. ഇതോടെ മേൽപാലത്തിലും ദേശീയ പാതയിലും ഏറെനേരം വൻഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ബസ് കാറിൽ തട്ടിയെന്ന് പറഞ്ഞാണ് തർക്കത്തിനൊടുവിൽ ബസിന്റെ താക്കോൽ ഊരിയെടുത്ത് കാർ യാത്രക്കാരൻ സ്ഥലം വിട്ടത്. ആംബുലൻസ് ഉൾപ്പെടെ ഗതാഗത തടസ്സത്തിൽ കുടുങ്ങി. താക്കോലും മൊബൈൽ ഫോണും കവർച്ച ചെയ്തതിന് കാർ യാത്രക്കാരന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.