Posted On
date_range Updated On
date_range ഗൃഹനാഥന് വെട്ടേറ്റു
കാഞ്ഞങ്ങാട്: വീട്ടിലെ ലൈറ്റ് ഓഫാക്കിയതിന് ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപിച്ചു. വീട്ടിലേക്ക് നടന്നുവരുന്നത് കണ്ട് സ്വന്തം വീട്ടിലെ ലൈറ്റ് ഓഫാക്കിയെന്ന് പറഞ്ഞാണ് ആക്രമണം. പെരിയ താന്നിയടിയിലെ കെ.പി. ജോൺസണിനാണ് (53) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സനീഷ് സെബാസ്റ്റ്യൻ എന്നയാൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് സംഭവം. വീട്ടിൽ കയറി കത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിൽ വിരലിന് പരിക്കേറ്റു. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുസാധനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.