Posted On
date_range Updated On
date_range ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട് : ഫേസ്ബുക്കിൽ പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
അതിരുമാവ് സ്വദേശി റോബിനെ(26) തിരെ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്. എറണാകുളത്തും മാഹിയിൽ വെച്ചും പീഡിപ്പിച്ചെന്ന 30കാരിയുടെ പരാതിയിലാണ് കേസ്. വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവായ യുവതിയെ സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
എറണാകുളത്ത് നിന്നും ചിറ്റാരിക്കാലിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനം നടന്നത് മാഹിയിലായതിനാൽ കേസ് മാഹി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.