Posted On
date_range Updated On
date_range തോക്കുചൂണ്ടി കാർ തട്ടിയെടുത്ത കേസ്: ഒരാൾകൂടി അറസ്റ്റിൽ
കാഞ്ഞങ്ങാട്: ബാങ്ക് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കഞ്ചാവുകേസ് പ്രതിയായ ഹോസ്ദുർഗ് കടപ്പുറം പുതിയ വളപ്പിലെ പ്രജീഷിനെയാണ് (27) ഹോസ്ദുർഗ് എസ്.ഐ പി. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പടന്നക്കാട് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥൻ വിനീഷിെൻറ സുഹൃത്ത് റഷീദിെൻറ കാറാണ് കഴിഞ്ഞ മാസം അഞ്ചംഗ സംഘം കവർന്നത്. പുലർച്ച ശബ്ദം കേട്ട് ഉണർന്ന വിനീഷിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നുകളഞ്ഞത്. ഈ കേസിൽ പടന്നക്കാട് സ്വദേശി മിർഷാനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.