ബാങ്ക് കൈവശപ്പെടുത്തിയ വീട് കുത്തിത്തുറന്ന് കവർച്ച

കാ​ഞ്ഞ​ങ്ങാ​ട്: ബാ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. പെ​രി​യാ​ട്ട​ടു​ക്ക​ത്താ​ണ് സം​ഭ​വം. കേ​ര​ള ബാ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യ വീ​ടാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. പെ​രി​യാ​ട്ട​ടു​ക്ക​ത്തെ ഹ​സൈ​നാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന വീ​ടാണിത്. ടി.​വി, ഗ്യാ​സ് സി​ലി​ണ്ട​ർ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്നു. 15,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ൽ സീ​ൽ ചെ​യ്ത സ്ക്രൂ ​അ​ഴി​ച്ചു​മാ​റ്റി​യാ​ണ് ക​വ​ർ​ച്ച നടത്തിയത്. കേ​ര​ള ബാ​ങ്ക് കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക​ന്റെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Burglary of a house occupied by a bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.