Posted On
date_range Updated On
date_range പീഡന ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: 14കാരനെ ഉത്സവപ്പറമ്പിൽനിന്ന് ആൾത്താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കുശാൽ നഗറിലെ കളരിക്കാൽ വിനോദ് കുമാറിനെയാണ് (50) ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലേക്ക് സാധനങ്ങൾ കൊണ്ടുവരാൻ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാർഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സംശയത്തെ തുടർന്ന് കുതറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരെ വിവരമറിയിച്ചതോടെ ആളുകൾ സംഘടിച്ച് വിനോദിനെ തടഞ്ഞുവെക്കുകയായിരുന്നു. അറസ്റ്റിലായ വിനോദിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.