Posted On
date_range Updated On
date_range ദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കാഞ്ഞങ്ങാട്: ദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻശ്രമം. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ബേക്കൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പൂച്ചക്കാട് കിഴക്കെക്കര കുണ്ടുവളപ്പിലെ കെ. ജാനകി (51), ഭർത്താവ് പി. ചന്ദ്രശേഖരൻ (60) എന്നിവർക്കാണ് പരിക്ക്. സംഭവത്തിൽ ബാബു (56)വിനെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാതി 8.30 ഓടെയാണ് സംഭവം. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ജാനകിയുടെ കഴുത്തിനുവെട്ടാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ കൈക്ക് പരിക്കേറ്റു. ഭർത്താവിന് കത്തികൊണ്ടുള്ള കുത്തേറ്റാണ് പരിക്ക്. ചന്ദ്രശേഖരൻ ആളുമാറി ബാബുവിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതാണ് പ്രകോപന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.