Posted On
date_range Updated On
date_range വയോധികന് വെട്ടേറ്റു, ഭാര്യക്കും മകനുമെതിരെ കേസ്
കാഞ്ഞങ്ങാട്: വയോധികന് വെട്ടേറ്റു. ഭാര്യക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. മൂവാരിക്കുണ്ടിലെ കെ. അമ്പുവിനാണ് (78) ഇടതുകൈക്ക് വെട്ടേറ്റത്. ഇയാൾ നൽകിയ പരാതിയിൽ മകൻ സജിത്, ഭാര്യ ശാന്ത എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
തന്നെ സംരക്ഷിക്കാത്തവർക്ക് വീടും പറമ്പും എഴുതിനൽകില്ലെന്ന് പറഞ്ഞതിന് മകൻ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഭാര്യ മരവടികൊണ്ട് കൈക്കും കാലിനും അടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.