മദ്യലഹരിയിൽ ഓടിച്ച ലോറി സ്കൂട്ടറിന് പിന്നിലിടിച്ചു, ഡ്രൈവർ അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മ​ദ്യ​ല​ഹ​രി ഓ​ടി​ച്ച ലോ​റി സ്കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​ച്ചു, ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ലാ​ണ് അ​പ​ക​ടം.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്നും കാ​സ​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഇ​തേ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ് ​കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രാ​യ പി​താ​വും മ​ക​നും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ലോ​റി ത​ട​ഞ്ഞു​വെ​ച്ച് ബേ​ക്ക​ൽ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ബേ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ൻ സ്ഥ​ല​ത്തെ​ത്തി ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​റെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. ഇ​തോ​ടെ ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. ലോ​റി ഡ്രൈ​വ​ർ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി ബി. ​കൃ​ഷ്ണ​നെ (42) അ​റ​സ്റ്റ് ചെ​യ്തു. മു​ന്നാ​ട് ഞ​ര​മ്പ​ൻ​കു​ഴി​യി​ലെ പി. ​സ​തീ​ഷ് (48), മ​ക​ൻ ശ​ര​ത്ത് എ​ന്നി​വ​രാ​ണ് സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - accident in kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.