Posted On
date_range Updated On
date_range മാലിന്യം തള്ളാനെത്തിയ യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ മാലിന്യം തള്ളാനെത്തിയ യുവാവിനെ മേൽപറമ്പ് പൊലീസ് പിടികൂടി, സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പുലർച്ച പെരുമ്പള കോളിയടുക്കത്താണ് സംഭവം. ചട്ടഞ്ചാൽ -ദേളി റോഡിൽ മാലിന്യം തള്ളാനെത്തിയ മിസ്റിയ മൻസിലിലെ മുഹമ്മദ് സാബിർ ഇമ്രാനെയാണ് (42) കസ്റ്റഡിയിലെടുത്തത്.
ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക്, മരുന്നുകൾ എന്നിവ ഉൾപ്പെടെയാണ് തള്ളാനെത്തിയത്. മേൽപറമ്പ് എസ്.ഐ എ.എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.