Posted On
date_range Updated On
date_range ബസിൽനിന്ന് കുട്ടി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ കെ.എസ്.ആർ.ടി.സി ബസിൽനിന്നും തെറിച്ചു വീണ് 13 വയസ്സുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. കീഴൂരിലെ സുനിലിന്റെ മകൾ എസ്. നിവ്യക്കാണ് പരിക്കേറ്റത്.
കാസർകോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബസിൽനിന്ന് ചെമ്മനാട് പള്ളിപ്പുറത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.. മുൻവശം വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽപ്പറമ്പ പൊലീസാണ് ഡ്രൈവറുടെ പേരിൽ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.