Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടി
കാഞ്ഞങ്ങാട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് അജ്ഞാതൻ യുവാവിന്റെ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
ചെമ്പിരിക്കയിലെ അബ്ദുൽ മൊയ്തീനാണ് (32) പണം നഷ്ടപ്പെട്ടത്. 14,08,835 രൂപയാണ് നഷ്ടമായത്. ഓൺലൈനിൽ പാർട് ടൈം ജോലി വാഗ്ദാനംചെയ്ത് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായാണ് പണം അയച്ചുകൊടുത്തത്. മേൽപറമ്പ് പൊലീസ് അന്വേഷമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.