എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥക്ക്​ കാലിക്കടവിൽ നൽകിയ സ്വീകരണം

വികസന മുന്നേറ്റ ജാഥയു​െട കാസർകോട്​ ജില്ലയിലെ പര്യടനം സമാപിച്ചു

ചെറുവത്തൂർ: നവകേരള സൃഷ്​ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രവാക്യം ഉയർത്തി നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.

ഒരു സത്യമെങ്കിലും ജീവിതത്തിൽ പറയാൻ പറ്റാത്ത വിധം കളവി​െൻറ അഗ്രഗാമിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം സംസ്ഥാന ആക്ടിങ്​ സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.കാലിക്കടവിലെ ജില്ലതല സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉള്ള കേരളത്തിൽ മൂന്ന് ലക്ഷം പേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്നാണ് പ്രതിപക്ഷ നേതാവി​െൻറ വാദം. ഇടതുപക്ഷം തുടങ്ങി വെച്ച എല്ലാ പദ്ധതികളും തകർക്കുക എന്നതാണ് യു.ഡി.എഫി​െൻറ നയംമെന്നും എ. വിജയരാഘവൻ പറഞ്ഞു.

എം. രാജഗോപാലൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, പി. സതീദേവി, പി.ടി. ജോസ്, ജോസ് ചെമ്പേരി, കെ. ലോഹ്യ, പി.കെ. രാജൻ, ബാബു ഗോപിനാഥ്, കെ.പി. മോഹനൻ, കാസിം ഇരിക്കൂർ, ബിനോയ് തോമസ്, എ.ജെ. ജോസഫ്, കെ. കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി. കരുണാകരൻ, സി.എച്ച്. കുഞ്ഞമ്പു എന്നിവർ സംബന്ധിച്ചു. സാബു എബ്രഹാം സ്വാഗതം പറഞ്ഞു.

ഉ​ദു​മ: ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ ച​ട്ട​ഞ്ചാ​ലി​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​ത്തെ ആ​ദ്യ സ്വീ​ക​ര​ണം. വ​ലി​യ ജ​ന​സ​ഞ്ച​യ​മാ​ണ് ഇ​വി​ടെ പൊ​തു​യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ജാ​ഥ ലീ​ഡ​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ ബാ​ൻ​ഡ്‌​വാ​ദ്യ​ത്തി‍െൻറ അ​ക​മ്പ​ടി​യോ​ടെ റെ​ഡ്‌ വ​ള​ൻ​റി​യ​ർ​മാ​ർ ജീ​പ്പി​ൽ വേ​ദി​യി​ലേ​ക്ക്‌ ആ​ന​യി​ച്ചു. കോ​ൺ​ഗ്ര​സ്‌ വി​ട്ട്‌ എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച്‌ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ൻ​റാ​യ ഷാ​ന​വാ​സ്‌ പാ​ദൂ​ർ ജാ​ഥ ലീ​ഡ​റെ ഷാ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു.

കെ. ​കു​ഞ്ഞി​രാ​മ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ലീ​ഡ​ർ​ക്ക്‌ പു​റ​മെ അം​ഗ​ങ്ങ​ളാ​യ കെ.​പി. രാ​ജേ​ന്ദ്ര​ൻ, പി.​ടി. ജോ​സ്‌, പി.​കെ. രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി. കു​ഞ്ഞി​രാ​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട്​: കാ​ഞ്ഞ​ങ്ങാ​ട‌് പു​തി​യ ബ​സ‌്സ‌്റ്റാ​ൻ​ഡി​ൽ ജാ​ഥ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ വ​ൻ ജ​നാ​വ​ലി ഒ​ഴു​കി​യെ​ത്തി. ബാ​ൻ​ഡ‌് വാ​ദ്യ​ത്തി​‍െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ജാ​ഥ​യെ സ്വീ​ക​രി​ച്ച​ത്.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം വി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ, അം​ഗ​ങ്ങ​ളാ​യ പി. ​സ​തീ​ദേ​വി, കെ. ​ലോ​ഹ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി.​ഐ നേ​താ​വ്​ ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ‌്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ജില്ലയിലെ പര്യടനത്തിനു ശേഷം ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. 

Tags:    
News Summary - vikasana munnetta jatha completed in kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.