ചെറുവത്തൂർ: കോവിഡിനുശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ശക്തമാക്കി കാസർേകാട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ്. പൊതുജനങ്ങളുടെ പരാതിയിൽ ആർ.ടി.ഒ ജയ്സെൻറ നിർദേശപ്രകാരം വിവിധ വിദ്യാലയങ്ങളിലായി പരിശോധന ആരംഭിച്ചു.
കാടങ്കോട് ഗവ. വിദ്യാലയ പരിസരത്തുനടന്ന പരിശോധനക്കിടെ നിർത്താതെപോയ വിദ്യാർഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് പിഴയീടാക്കി. സ്കൂളിലെത്തി പ്രിൻസിപ്പലിനെ കാര്യം ബോധിപ്പിക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെയും ഹെൽമറ്റ് ഇടാതെയും ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റി സ്കൂളിലെത്തുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകി.
15 ഓളം കേസുകൾ വിദ്യാലയ പരിസരങ്ങളിൽ ഇ -ചലാൻ വഴി രജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെൻറ് എം.വി.ഐ സാജു ഫ്രാൻസിസ്, എ.എം.വി.ഐമാരായ കെ.വി. ഗണേശൻ, പി.വി. വിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.