ചീമേനിയിൽ അമിതഭാരം കയറ്റി എറണാകുളത്തേക്ക് പുറപ്പെടാനൊരുങ്ങുന്ന ലോറി

പരിശോധനയില്ല; കാസർകോട് ജില്ലയിൽ നിന്നും വ്യാപകമായി മരം കടത്തുന്നു

ചെറുവത്തൂർ: പരിശോധന ക്യത്യമായി നടക്കാത്തതി‍െൻറ പഴുത് ഉപയോഗിച്ച് ജില്ലയിൽ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികൾ ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തുന്നു. കാസർകോടി​െൻറ മലയോര മേഖലകളിൽ നിന്നാണ് ഇത്തരത്തിൽ വ്യാപകമായി മരം കടത്തുന്നത്. ഒമ്പത് ടൺ പെർമിറ്റുള്ള ആറു ചക്ര വാഹനത്തിൽ 25 ടൺ മരമാണ് കയറ്റുന്നത്.

16 ടൺ പെർമിറ്റുള്ള 10 ചക്ര വാഹനത്തിൽ 35 ടൺ ലോഡുവരെ കയറ്റിക്കൊണ്ടുപോകുന്നു. 25 ടൺ പെർമിറ്റുള്ള 12 ചക്ര വാഹനത്തിൽ 40 ടൺ മരവും 30 ടൺ പെർമിറ്റുള്ള 14 ചക്ര വാഹനത്തിൽ 50 ടൺ മരവും കയറ്റിക്കൊണ്ടുപോവുകയാണ്.

മര വ്യവസായ യൂനിറ്റുകൾ ധാരാളമുള്ള തെക്കൻ ജില്ലകളിലേക്കാണ് ചീമേനി, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അമിതഭാരം കയറ്റിയ ലോറികൾ പോകുന്നത്. ജില്ലയിലെ മര വ്യവസായത്തി​െൻറ നട്ടെല്ല് ഒടിക്കുംവിധം ഉയർന്ന വില ലേലത്തിൽ മരംപിടിച്ചാണ് കടത്തുന്നത്. രാത്രി കാലത്താണ് മരം കടത്ത് വ്യാപകം. അമിതഭാരം കയറ്റിയ ലോറികളാണ് രാത്രികാലത്ത് ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. ജില്ലയിലെ മരങ്ങൾ ഇവിടത്തെ ആവശ്യത്തിന് ഉപയോഗപ്പെടുംവിധം അനധികൃത മരം കടത്ത് തടയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.



Tags:    
News Summary - Timber is widely exported from Kasargod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.